കണ്ണൂര്‍: ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്. പഴയ വാഹന ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ചുമത്തുന്ന നികുതി ആണ് ഇത്. 2016-17 മേയ് മുതല്‍ 2024-25 (നവംബര്‍ 30 വരെ) വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയുടെ കണക്ക് ആണ് ഇത്.
2021-22 മുതലാണ് നികുതി 10 കോടി കടന്നത്. 2021-22 -ല്‍ 11.01 കോടി ആയിരുന്നു സമാഹരിച്ച തുക. എന്നാല്‍ 2022-23 ല്‍ അത് 21.22 കോടിയായി ഉയരുകയായിരുന്നു. 2023-24 ല്‍ 22.40 കോടി പിരിച്ചു. 2024-25 ല്‍ (2024 നവംബര്‍ 30 വരെ) 16.32 കോടിയായിരുന്നു വരുമാനം.
എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്