കാലിഫോര്‍ണിയ: ഡിസ്നിലാന്‍ഡിലേക്ക് മൂന്ന് ദിവസത്തെ അവധിയാഘോഷത്തിനെത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീ 11 വയസ്സുള്ള മകനെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി. വേര്‍പിരിഞ്ഞ ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
മകനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതിന് 48 കാരിയായ സരിത രാമരാജുവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. യതിന്‍ രാമരാജുവാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
2018 ലാണ് ബെംഗളൂരുവില്‍ ജനിച്ച് യുഎസിലെത്തിയ പ്രകാശ് രാമരാജുവും സരിതയും വേര്‍പിരിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ചുമതല കോടതി പ്രകാശിന് നല്‍കുകയായിരുന്നു. സരിതക്ക് കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കി.
മാര്‍ച്ച് 16 ന് കുട്ടിയെയും കൊണ്് സരിത, സാന്താ അനയിലെ ഒരു മോട്ടലിലെത്തി. സന്ദര്‍ശന വേളയില്‍, സരിത തനിക്കും മകനും ഡിസ്നിലാന്‍ഡിലേക്ക് മൂന്ന് ദിവസത്തെ പാസുകള്‍ വാങ്ങി.
മാര്‍ച്ച് 19 നാണ് കുട്ടിയെ തിരികെ പിതാവിനെ ഏല്‍പ്പിക്കേണ്ടിയിരുന്നത്. അന്നേദിവസം രാവിലെ സരിത 911 ല്‍ വിളിച്ച് തന്റെ മകനെ കൊന്നെന്നും ആത്മഹത്യ ചെയ്യാന്‍ ഗുളികകള്‍ കഴിച്ചെന്നും അറിയിച്ചു.
സാന്താ അന പോലീസ് മോട്ടലില്‍ എത്തിയപ്പോള്‍ മുറിയിലെ കട്ടിലില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ 911 ല്‍ വിളിച്ചതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കുട്ടി മരിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. മോട്ടല്‍ മുറിക്കുള്ളില്‍ നിന്ന് ഒരു വലിയ അടുക്കള കത്തി കണ്ടെത്തി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സരിതയെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയും ഇതിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്