കടത്തിൽ മുങ്ങി നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി: വെഞ്ഞാറമ്മൂട് കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും

MARCH 22, 2025, 9:23 PM

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്.   കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. 

അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. 

അഫാനെയും അച്ഛൻ റഹിമിനെയും പൊലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ്  പൊട്ടികരഞ്ഞുകൊണ്ട് റഹിം അഫാനെ കണ്ടപ്പേൾ ചോദിച്ചത്.

vachakam
vachakam
vachakam

ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്.

പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചരണം തെറ്റാണെന്നും പൊലീസ് പറയുന്നു. നാല് പേരെ തലക്കടിച്ച് കൊല്ലാൻ അഫാനെ ഒരു സിനിമ പ്രേരിപ്പിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ  പ്രചരണം തെറ്റാണെന്ന് പൊലീസ് പറയുന്നു.   കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam