കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂജജിനെ കൊലപ്പെടുത്തിയ കേസിൽ സിപഐഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം.
2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മുഴപ്പിലങ്ങാട് എളമ്പിലായി സൂരജ് വധത്തിൽ 20 വർഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു അരുംകൊല. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേയ്ഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു.
32-കാരനായ സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പ്രതികാരം വീട്ടിയതായിരുന്നു പ്രതികൾ. ഒന്നാം പ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി രവീന്ദ്രൻ എന്നിവർ സംഭവശേഷം മരിച്ചു.
എൻ.വി യോഗേഷ്, എരഞ്ഞോളി അരങ്ങേറ്റു പറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ്, മുഴപ്പിലങ്ങാട്ടെ സജീവൻ, പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ, പുതുശ്ശേരി ഹൗസിൽ കെ.വി. പദ്‌മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, പുതിയ പുരയിൽ പ്രദീപൻ എന്നിവരാണ് നിലവിലെ പ്രതികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്