ഐപിഎൽ സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് രാത്രി 7:30ന് (IST) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് ബദ്ധവൈരികളായ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) മുംബൈ ഇന്ത്യൻസും (എംഐ) ഏറ്റുമുട്ടും.
അഞ്ച് ഐപിഎൽ കിരീടങ്ങൾ വീതം നേടിയ ഇരു ടീമുകളും ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളാണ്. എന്നിരുന്നാലും, ഐപിഎൽ 2024ലെ നിരാശാജനകമായ സീസണിൽ, ഇരു ടീമും പ്ലേഓഫിൽ എത്തിയിരുന്നില്ല.
റുതുരാജ് ഗെയ്ക്‌വാദ് ആണ് സിഎസ്‌കെയെ നയിക്കുന്നത്. ഹാർദിക് പാണ്ഡ്യ വിലക്ക് നേരിടുന്നതിനാൽ സൂര്യകുമാർ ആകും ഇന്ന് മുംബൈയെ നയിക്കുക. എംഎസ് ധോണി, രവീന്ദ്ര ജഡേജ, മതീഷ പതിരണ തുടങ്ങിയ പ്രധാന കളിക്കാരെ സിഎസ്‌കെ നിലനിർത്തിയിരുന്നു. അതേസമയം മുംബൈ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ നിലനിർത്തി. എന്നാൽ പരിക്ക് കാരണം ബുമ്ര ഇന്ന് കളിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്