ഇടുക്കി: മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ. ദേവികുളം ലോക്ക് ഹാര്‍ട് മേഖലയില്‍ ആണ് പടയപ്പ ഇറങ്ങിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ലോക്ക് ഹാര്‍ട് എസ്റ്റേറ്റ് ലയത്തിന് സമീപം പടയപ്പ എത്തിയത്. സച്ചു എന്നയാളുടെ വീടും ആന ഭാഗികമായി തകര്‍ത്തു. ലയത്തിന്റെ മുന്‍ഭാഗത്തെ വേലിയും ആനയുടെ ആക്രമണത്തില്‍ തകര്‍ന്നു.
സച്ചുവിന്റെ വഴിയോര കച്ചവട കേന്ദ്രവും കഴിഞ്ഞ ദിവസം ആന തകര്‍ത്തിരുന്നു. മദപാടില്‍ ആയതു കൊണ്ട് തന്നെ പടയപ്പ കൂടുതല്‍ ആക്രമണകാരിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പടയപ്പ നിരവധി തവണ വാഹനങ്ങള്‍ തടയുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്