കോഴിക്കോട്: കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. ഫേസ് ബുക്കിൽ യുദ്ധ വിരുദ്ധ പോസ്റ്റ് ഇട്ട ഷീബ കക്കോടിക്കെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.
കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. പാക് അനുകൂല പരാമർശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നാണ് പുറത്തു വരുന്ന ആരോപണം. 'ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്' എന്നായിരുന്നു ഷീബയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിടി നിഹാൽ ആണ് പരാതി നൽകിയത്. പോസ്റ്റ് വിവാദമായതോടെ അത് പിൻവലിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്