കൊല്ലം: പിണറായിയെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
അടുത്തത് യുഡിഎഫ് സർക്കാർ തന്നെയാണ്. കോൺഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരെന്ന് പ്രചാരണം നടക്കുന്നു. എന്നാല്‍ കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു
മൂന്നാമതും ദുർഭൂതം വരാൻ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ട്. അതിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ട്. പി.ആർ വർക്ക് ഉണ്ട്.
ദൈവത്തിൻ്റെ സ്വന്തം നാട് പിണറായി ഭരണത്തില്‍ ചെകുത്താന്‍റെ നാടാക്കി മാറ്റി. ലഹരി എവിടെ നിന്നാണ് വരുന്നത്. ഇത് തടയാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്