18-ാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കമന്റേറ്റേഴ്‌സ് പാനലില്‍ നിന്ന് മുന്‍ ക്രിക്കറ്റ് താരവും സമകാലിക ക്രിക്കറ്റ് കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാൻ പുറത്ത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാനലിൽ പഠാന്‍റെ പേരില്ല. വ്യക്തിപരവും വിമർശനാത്മകവുമായ കമന്ററി പറഞ്ഞു എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരാതിയെ തുടർന്നാണ് ഇത്തവണ ഇര്‍ഫാന്‍ പഠാനെ ഒഴിവാക്കിയതെന്നാണ് വിവരം.
ഓസ്‌ട്രേലിയന്‍ സീരീസില്‍ ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ച് പഠാന്‍ നടത്തിയ കമന്ററി കേട്ടതിന് പിന്നാലെ താരം അദ്ദേഹത്തിന്റെ നമ്പര്‍ തന്നെ ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിക്കറ്റ് താരങ്ങളുടെ പരാതികളാല്‍ ഇതിനു മുമ്പും കമന്റേറ്റേഴ്‌സിനെ മാറ്റിയിട്ടുണ്ട്. മഞ്ജയ് മഞ്‌ജ്രേക്കര്‍, ഹര്‍ഷ ഭോഗലെ എന്നിവര്‍ക്കും മുമ്പ് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.
2020ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏക ദിനത്തിലാണ് ബിസിസിഐ കമന്ററി പാനലില്‍ നിന്ന് മഞ്‌ജ്രേക്കറെ തഴഞ്ഞതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്