മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമുണ്ടെന്ന് തെളിയിക്കാന്‍ തക്ക ഒന്നും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് മുംബൈ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നത്.
സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പട്‌നയില്‍ നല്‍കിയ കേസിനെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നടി റിയ ചക്രവര്‍ത്തിക്കും മറ്റുള്ളവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണ, സാമ്പത്തിക തട്ടിപ്പ്, മാനസിക പീഡനം എന്നീ കുറ്റങ്ങളാണ് സിഗ് ആരോപിച്ചത്. സുശാന്തിന്റെ സഹോദരിമാര്‍ വ്യാജ മെഡിക്കല്‍ കുറിപ്പടി നേടിയെടുത്തതായി ആരോപിച്ച് റിയ ചക്രവര്‍ത്തി മുംബൈയില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
2020 ജൂണ്‍ 14 നാണ് ബാന്ദ്രയിലെ വസതിയില്‍ 34 കാരനായ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം പിന്നീട് സിബിഐക്ക് കൈമാറി. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ മരണകാരണം ശ്വാസതടസമാണെന്ന് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്