ന്യൂ മെക്സിക്കോയിലെ ലാസ് ക്രൂസസിലെ പാർക്കിലുണ്ടായ കൂട്ടവെടിവയ്പിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ്. സംഗീതവും വിനോദവും നിറഞ്ഞിരിക്കേണ്ട സ്ഥലത്ത് അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
വെടിയേറ്റവരെ നഗരത്തിലെ മൂന്ന് വിവിധ ആശുപത്രികളിലേക്കും എൽ പാസോയിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്കും എത്തിച്ചതായി അധികൃതർ വ്യക്തമാക്കി. അതിൽ അഞ്ചു പേരെ ഗുരുതര പരിക്കുകളോടെ കൂടുതൽ ചികിത്സയ്ക്കായി എൽ പാസോയിലെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ലാസ് ക്രൂസസ് സിറ്റി കൗൺസിലർ ജോഹാന ബെൻകോമോ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തി. "ഇത് നമ്മുടെ നഗരത്തിൽ ഒരിക്കലും സംഭവിക്കാൻ പാടിലാത്തത് ആയിരുന്നു. ഇത്തരത്തിലൊരു ദുരന്തം ആരും നേരിടാതിരിക്കാൻ പ്രാർത്ഥിക്കാം, പക്ഷേ, അതിന് ഏത് നിമിഷവും സംഭവിക്കാം എന്ന ഭയം ഇപ്പോൾ യാഥാർഥ്യമായി" എന്നായിരുന്നു അവർ പ്രതികരിച്ചത്.
ലാസ് ക്രൂസസ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന് കൂടുതൽ തെളിവുകൾ ആവശ്യമുള്ളതിനാൽ ബൈസ്റ്റാൻഡർമാരോട് ദൃശ്യങ്ങൾ, വിഡിയോകൾ, മറ്റ് വിവരങ്ങൾ പങ്കുവെയ്ക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്