യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ: പോർച്ചുഗലിനും ഫ്രാൻസിനും ഇറ്റലിയ്ക്കും തോൽവി

MARCH 22, 2025, 4:11 AM

യുവേഫ നേഷൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് ഡെന്മാർക്കിന് ജയം. എതിരില്ലാത്ത ഒരുഗോളിനാണ് ഡെന്മാർക്ക് ജയിച്ചുകയറിയത്. പകരക്കാരനായി ഇറങ്ങി 78 മിനിറ്റിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ റാസ്മസ് ഹോളണ്ടാണ് ഡെൻമാർക്കിന്റെ വിജയഗോൾ നേടിയത്. കോച്ച് റോബർട്ടോ മാർട്ടിമനെസ് ആദ്യ ഇലവനിൽ തന്നെ അവസരം നൽകിയെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് മത്സരത്തിൽ തിളങ്ങാനായില്ല. 2019ൽ തുടങ്ങിയ നേഷൻസ് ലീഗിലെ ആദ്യ ജേതാക്കൾ കൂടിയാണ് പോർച്ചുഗൽ. രണ്ടാം പാദ ക്വാർട്ടറിൽ രണ്ട് ഗോൾ വ്യത്യാസത്തിൽ ജയിച്ചില്ലെങ്കിൽ പോർച്ചുഗൽ സെമിയിലെത്താതെ പുറത്താവും.


മറ്റൊരു ക്വാർട്ടറിൽ ഫ്രാൻസിനെ ക്രൊയേഷ്യ തകർത്തുവിട്ടു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്റെ ബുഡിമിറും ഇവാൻ പെരിസിച്ചുമാണ് ഗോൾ നേടിയത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഫ്രഞ്ച് ക്യാപ്ടൻ കിലിയൻ എംബാപെയ്ക്ക് തിളങ്ങാനാവാതിരുന്നത് ഫ്രാൻസിന് തിരിച്ചടിയായി.

vachakam
vachakam
vachakam


മറ്റൊരു മത്സരത്തിൽ സ്‌പെയിനും നെതർലൻഡ്‌സും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറി സമയത്ത് മൈക്കിൾ മെറിനൊയാണ് നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിനിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. നിക്കൊ വില്യംസിന്റെ ഗോളിൽ സ്‌പെയിൻ 9 മിനിറ്റിൽ മുന്നിലെത്തിയിരുന്നെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് നെതർലൻഡ്‌സ് സ്‌പെയിനെ വിറപ്പിക്കുകയായിരുന്നു.


vachakam
vachakam
vachakam

മറ്റൊരു മത്സരത്തിൽ ഇറ്റലിയെ ജർമ്മനി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ടൊണാലിയുടെ ഗോളിൽ 9 മിനിറ്റിൽ മുന്നിൽ നിന്ന ശേഷമാണ് ഇറ്റലി തോൽവി വഴങ്ങിയത്. 49-ാം മിനിറ്റിൽ ടിം ക്ലൈൻഡിസ്റ്റും 76-ാം മിനിറ്റിൽ ലിയോൺ ഗോറെട്‌സകയുമാണ് ജർമനിയുടെ ഗോളുകൾ നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam