മൂന്നാം ടി20യിൽ തകർപ്പൻ ജയവുമായി പാകിസ്ഥാൻ

MARCH 22, 2025, 4:06 AM

ന്യൂസിലന്റിനെതിരായ മൂന്നാം ടി20യിൽ പാകിസ്ഥാന് തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ മറികടന്നാണ് നിർണായക മത്സരത്തിൽ പാക് പട വിജയം കുറിച്ചത്. 44 പന്തിൽ സെഞ്ച്വറിയുമായി തകർത്തടിച്ച ഹസൻ നവാസും അർധ സെഞ്ച്വറി നേടിയ സൽമാൻ അലി ആഗയും ചേർന്നാണ് പാക് സംഘത്തിന് വിജയം സമ്മാനിച്ചത്.

ഹസൻ നവാസ് ഏഴ് സിക്‌സുകളുടേയും പത്ത് ഫോറുകളുടേയും ബലത്തിൽ 105 റൺസെടുത്ത് പുറത്താവാതെ നിന്നു. സൽമാൻ അലി 31 പന്തിൽ 51 റൺസെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ സംപൂജ്യനായി മടങ്ങിയ ശേഷമാണ് ഹസൻ നവാസിന്റെ ഗംഭീര തിരിച്ചുവരവ്. നവാസാണ് കളിയിലെ താരം.

നേരത്തേ 94 റൺസെടുത്ത മാർക്ക് ചാപ്മാന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് കിവീസ് 204 റൺസ് പടുത്തുയർത്തിയത്. 31 റൺസെടുത്ത ബ്രേസ് വെൽ ചാപ്മാന് മികച്ച പിന്തുണ നൽകി. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അബ്ബാസ് അഫ്രീദിയും ഷഹീൻ ഷാ അഫ്രീദിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റ പാകിസ്ഥാന് മൂന്നാം മത്സരം ഏറെ നിർണായകമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam