വിനീഷ്യസ് ജൂനിയറുടെ സ്റ്റോപ്പേജ് ടൈം ഗോളിൽ ബ്രസീൽ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയക്കെതിരെ 2-1ന്റെ നാടകീയമായ വിജയം ഉറപ്പിച്ചു.
ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റാഫിഞ്ഞ ആതിഥേയർക്കായി സ്‌കോറിംഗ് തുറന്നു. എന്നാൽ ഹാഫ്‌ടൈമിന് മുമ്പ് ഗോൾ തിരിച്ചടിച്ച് കൊളംബിയ മത്സരം കൂടുതൽ ആവേശകരമാക്കി. 41-ാം മിനിറ്റിൽ ഹാമസ് റോഡ്രിഗസിന്റെ മികച്ച അസിസ്റ്റിൽ നിന്ന് ലൂയിസ് ഡയസ് സമനില പിടിച്ചു.
കളി സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ നിമിഷം, 99-ാം മിനിറ്റിൽ, റാഫിഞ്ഞയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് ജൂനിയർ വിജയ ഗോൾ നേടി.
വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്രസീൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി, 19 പോയിന്റുമായി കൊളംബിയ ആറാം സ്ഥാനത്താണ്. ഇനി ബ്രസീൽ അടുത്ത മത്സരത്തിൽ അർജന്റീനയെ ആകും നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്