കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിന് എത്തിച്ചത് പുഴുവരിച്ച അരിയെന്ന് റിപ്പോർട്ട്. എൻജിഒ ക്വാർട്ടേഴ്സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞമാസം എത്തിച്ച അരിച്ചാക്കിലാണ് പുഴു.
നൂറുകണക്കിന് ചാക്കുകളാണ് റേഷൻ കടയിലുള്ളത്. മറ്റ് ചാക്കുകളിലേക്ക് പുഴു വ്യാപിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. വെള്ളയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്നുമാണ് അരി എത്തിച്ചത്.
അതേസമയം വിഷയത്തിൽ റേഷനിങ് ഇൻസ്പെക്ടർ ഇടപെട്ടിട്ടുണ്ട്. അരി മാറ്റി നൽകുമെന്ന് റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്