കൊച്ചി: എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിൽ ഇട്ട് ചൂടാക്കി പൊട്ടിത്തെറിച്ച സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയതായി റിപ്പോർട്ട്. എആർ ക്യാമ്പ് കമാൻഡന്റാണ് റിപ്പോർട്ട് കൈമാറിയത്.
അതേസമയം സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി ആണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ക്ലാവ് പിടിച്ച വെടിയുണ്ട വൃത്തിയാക്കാൻ ചട്ടിയിലിട്ട് ചൂടാക്കിയതോടെയായിരുന്നു സ്ഫോടനമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാധാരണയായി ആചാരവെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് ഉപയോഗിക്കാറ്. എന്നാൽ ഈ മാസം പത്തിന് സംസ്കാര ചടങ്ങിലെ ഔദ്യോഗിക ബഹുമതിക്ക് മുന്നോടിയായി വെടിയുണ്ടകൾ ചൂടാക്കി വെച്ചിരുന്നില്ല. പെട്ടെന്ന് ചൂടാക്കിയെടുക്കാനാണ് ഉദ്യോഗസ്ഥൻ തിരകൾ ക്യാംപിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ട് വറുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്