ഭോപ്പാൽ: ഇരുപത്തിയഞ്ചുകാരിയായ ഡോക്ടറിനെ വീടിനുളളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലക്‌നൗ സ്വദേശിനിയായ ഡോ റിച്ച പാണ്ഡെ ആണ് മരിച്ചത്. ഭോപ്പാലിലാണ് സംഭവം ഉണ്ടായത്.
യുവതിയുടെ കൈയിൽ സൂചിയുടെ പാടുളളതായി ആണ് പോലീസ് വ്യക്തമാക്കുന്നത്. ഭോപ്പാൽ സ്വദേശിയും ദന്ത ഡോക്ടറുമായ അഭിജിത്ത് പാണ്ഡെയാണ് റിച്ചയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു വിവാഹം. ഭോപ്പാലിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസാറായിരുന്നു റിച്ച. അതേ ആശുപത്രിയിൽ തന്നെയാണ് ഭർത്താവും ജോലി ചെയ്യുന്നത്.
ദമ്പതികൾ വ്യാഴാഴ്ച രാത്രി രണ്ട് മുറികളിലായാണ് ഉറങ്ങാൻ കിടന്നിരുന്നത്. പിറ്റേന്ന് രാവിലെ ഭർത്താവ് റിച്ചയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. സംശയം തോന്നിയതോടെ അഭിജിത്ത് അയൽവാസികളെ വിളിച്ചുവരുത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൂട്ട് പൊളിക്കുന്ന ഒരാൾ എത്തിയാണ് വാതിൽ തുറന്നത്. അപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്