തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ഡിസംബർ മൂന്നോടെ പൂർത്തിയായെന്ന് മന്ത്രി വി.എൻ. വാസവൻ. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനനുസരിച്ച് ആദ്യ ഘട്ടം കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
232 ചരക്ക് കപ്പലുകളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ ഇതുവരെ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു. ഫെബ്രുവരിയില്‍ മാത്രം 72,000 ത്തോളം കണ്ടെയ്‌നറുകളാണ് എത്തിയത്. തുടർ പദ്ധതിക്ക് പരിസ്ഥി അംഗീകാരം ലഭിക്കുകയും ആവശ്യമായ ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുകയും ചെയ്തു കഴിഞ്ഞു. കമ്മീഷനിംഗ് കഴിഞ്ഞാല്‍ തുടർ നടപടികള്‍ പൂർത്തിയാക്കും.
വൻകിട പദ്ധതികള്‍ നടപ്പാക്കുമ്ബോള്‍ അതിന്‍റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ജീവനോപാധി നഷ്ട്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികള്‍ മുൻകൂട്ടി തയാറാക്കുകയും ജനങ്ങള്‍ക്ക് മുന്നില്‍ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു.
പദ്ധതിയുടെ തുടർച്ചയായി റെയില്‍വേപ്പാലം, തുരങ്ക പാത, റോഡുകള്‍ എന്നിവ ദ്രുത ഗതിയില്‍ പൂർത്തിയാകുന്നതോടെ ചരക്ക് ഗതാഗത മേഖലയില്‍ വലിയ വളർച്ചയുണ്ടാകും. ഇത് തൊഴിലവസരങ്ങള്‍ വർധിപ്പിച്ചും വിഴിഞ്ഞം ജനതയുടെ ജീവിത നിലവാരം ഉയർത്തിയും വികസനരംഗത്ത് വിസ്മയം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്