അമരാവതി: തിരുമല ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രം ജോലി നല്‍കിയാല്‍ മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ അവരെ സ്ഥലം മാറ്റുമെന്ന് നായിഡു പറഞ്ഞു.
'തിരുമല ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ജോലി നല്‍കാവൂ. മറ്റ് മതങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നുണ്ടെങ്കില്‍, അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും,' മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വെങ്കിടേശ്വര സ്വാമി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം, തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി), ഹിന്ദു ധര്‍മ്മവും പാരമ്പര്യവും പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടും ക്രിസ്തുമതം ആചരിച്ചതായി ആരോപിച്ച് ബോര്‍ഡ് നടത്തുന്ന വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 18 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
ടിടിഡി നടത്തുന്ന വിവിധ സ്ഥാപനങ്ങളില്‍ ലക്ചറര്‍മാര്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, ഓഫീസ് സബോര്‍ഡിനേറ്റുകള്‍, എഞ്ചിനീയര്‍മാര്‍, സഹായികള്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന 18 ക്രിസ്തുമത വിശ്വാസികളെയും ബോര്‍ഡ് സംഘടിപ്പിക്കുന്ന എല്ലാ മതപരവും ആത്മീയവുമായ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഉത്തരവ് മൂലം വിലക്കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്