ലോവര്‍ ബെര്‍ത്തിനായി തിരക്ക് കൂട്ടേണ്ട; മുതിര്‍ന്ന പൗരന്മാര്‍ക്ക് മുൻഗണന, മാറ്റങ്ങളുമായി റെയിൽവേ 

MARCH 21, 2025, 9:47 PM

ന്യൂഡല്‍ഹി: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ യാത്രകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉള്‍പ്പെടെ അനവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്.

‌പുതിയ തീരുമാനം വന്നിരിക്കുന്നത് ട്രെയിനുകളിലെ സ്ലീപ്പർ, എസി കോച്ചുകളിലെ ലോവർ ബെർത്ത് സംബന്ധിച്ചാണ്. യാത്രക്കാർക്കായുള്ള സീറ്റ് വിഹിതത്തിലാണ് സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുള്ള കോച്ചുകളില്‍ ലോവർ ബെർത്തുകള്‍ക്കാണ് എല്ലായിപ്പോഴും ആവശ്യക്കാർ കൂടുതലുള്ളത്.

vachakam
vachakam
vachakam

എന്നാല്‍ യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയില്‍വേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു.

അപ്പർ ബെർത്ത്, മിഡില്‍ ബെർത്ത് എന്നിവകളില്‍ കയറാനുള്ള ഈ വിഭാഗങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പരിഹാരമാർഗം നിശ്ചയിച്ചിരിക്കുന്നത്. സ്ലീപ്പർ: ആറ് മുതല്‍ ഏഴ് വരെ, തേർഡ് എസി: നാല് മുതല്‍ അഞ്ച് വരെ, സെക്കന്റ് എസി: മൂന്ന് മുതല്‍ നാല് വരെ.

ഇതിനായി സീറ്റ് വിഹിതത്തിന് ഒരു ഓട്ടോമാറ്റിക് സംവിധാനം ഒരുക്കുകയാണ് ഇന്ത്യൻ റെയില്‍വേ. 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, മുതിർന്ന പൗരൻമാർ (ആണ്‍ 60 വയസിന് മുകളില്‍, പെണ്‍ 58 വയസിന് മുകളില്‍) എന്നിവർക്ക് ഇവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ലഭ്യത അനുസരിച്ച്‌ ലോവർ ബെർത്ത് ലഭിക്കുന്നതാണ് പുതിയ സംവിധാനം.

vachakam
vachakam
vachakam

യാത്രയ്ക്കിടെ ലോവർ ബെർത്തുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മുതിർന്ന പൗരൻമാർ, വികലാംഗർ, ഗർഭിണികള്‍ എന്നിവർക്ക് മുൻഗണന നല്‍കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam