ജമ്മു കശ്മീരില്‍ ഭീകരവാദത്തിന്റെ മഹത്വവല്‍ക്കരണം അവസാനിപ്പിക്കാനായെന്ന് അമിത് ഷാ

MARCH 21, 2025, 6:38 AM

ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, ജമ്മു കശ്മീരില്‍ ഇന്ത്യന്‍ യുവാക്കള്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഏതാണ്ട് അപ്രത്യക്ഷമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ ഭരണകാലത്ത് സാധാരണമായിരുന്ന ഭീകരവാദത്തിന്റെ മഹത്വവല്‍ക്കരണം എന്‍ഡിഎയുടെ ദശാബ്ദക്കാലത്തെ ഭരണകാലത്ത് അവസാനിച്ചുവെന്ന് ഷാ പറഞ്ഞു.

'പത്ത് വര്‍ഷം മുമ്പ്, തീവ്രവാദികളുടെ ശവസംസ്‌കാര ഘോഷയാത്രകള്‍ സാധാരണമായിരുന്നു, ആളുകള്‍ അവരെ മഹത്വവല്‍ക്കരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, തീവ്രവാദികള്‍ കൊല്ലപ്പെടുമ്പോള്‍, അവരെ അതേ സ്ഥലത്തുതന്നെ സംസ്‌കരിക്കുന്നു. ഒരിക്കല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആസ്വദിച്ചിരുന്ന അവരുടെ ബന്ധുക്കളെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് നിഷ്‌കരുണം നീക്കം ചെയ്ത് ശക്തമായ സന്ദേശം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ജമ്മു കശ്മീരില്‍ ഭീകരവാദ സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഷാ പറഞ്ഞു. കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍, 2004 നും 2014 നും ഇടയില്‍ ഈ മേഖലയില്‍ 7,217 ഭീകരാക്രമണങ്ങള്‍ ഉണ്ടായതായും 2014 നും 2024 നും ഇടയില്‍ ഇവയുടെ എണ്ണം 2,242 ആയി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കീഴില്‍ ഭീകരവാദം മൂലമുള്ള മരണങ്ങളില്‍ 70 ശതമാനം കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

സംസ്ഥാനത്തേക്ക് 12000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനായെന്നും 40000 യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഷാ പറഞ്ഞു. സിനിമ തിയേറ്ററുകള്‍ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ തുറക്കുന്നു. ജി20 പരിപാടി ശ്രീനഗറില്‍ സംഘടിപ്പിക്കാനായി. ഏറെക്കാലമായി നിരോധിച്ചിരുന്ന മുഹറം ഘോഷയാത്രയും സമാധാനപരമായി സംഘടിപ്പിക്കാനായെന്നും അമിത് ഷാ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam