വയറ് വേദന അസഹനീയമായപ്പോൾ സ്വന്തമായി ഓപ്പറേഷൻ ചെയ്തു യുവാവ്. ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ രാജാ ബാബു ആണ് ഞെട്ടിക്കുന്ന കാര്യം ചെയ്തത്. യൂട്യൂബ് നോക്കിയായിരുന്നു യുവാവിന്റെ സാഹസം. യൂട്യൂബ് ശസ്ത്രക്രിയയ്ക്ക് ശേഷം 11 തുന്നലുകളോടെ യുവാവ് ആശുപത്രിയിലാണെന്ന് ആണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു ചെയ്തത് യൂട്യൂബ് നോക്കി സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിരവധി ആഴ്ചകളായി വയറ് വേദന കൊണ്ട് കഷ്ടപ്പെടുകയായിരുന്നു ഇയാൾ. നിരവധി തവണ ഡോക്ടറെ പോയി കണ്ടു. ആഴ്ചകളോളം മരുന്ന് കഴിച്ചു. എന്നാൽ വേദന മാറിയില്ല.
ഇതിനെ തുടര്‍ന്നാണ് രാജാ ബാബു സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 18 വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പെന്‍ഡിക്സിന്‍റെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. രാജാ ബാബുവിന്‍റെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്