ന്യൂഡെല്‍ഹി: ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി വെള്ളിയാഴ്ച ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയില്‍ നിന്നും സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹത്തിന്റെ മാതൃ കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.
സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ആദിഷ് അഗര്‍വാല, ജഡ്ജി യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സുപ്രീം കോടതി കൊളീജിയം സമഗ്രമായ അന്വേഷണം നടത്തണമെന്നും അത്തരം ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകളെക്കുറിച്ച് അറിയിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്