റായ്പൂര്‍: ബിജാപൂര്‍ ജില്ലയിലെ വിദൂര വനങ്ങളില്‍ മാവോയിസ്റ്റുകള്‍ ഒരു തന്ത്രപരമായ പ്രത്യാക്രമണ പദ്ധതി തയാറാക്കാനായി ഒത്തുകൂടിയപ്പോഴാണ് സുരക്ഷാ സേന അവരെ വളഞ്ഞതെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍. തുടര്‍ന്ന് നടന്ന വെടിവയ്പ്പിലാണ് പ്രമുഖ മാവോയിസ്റ്റ് നേതാക്കലടക്കം 26 പേര്‍ കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ പറഞ്ഞു.
ബിജാപൂരില്‍ കൊല്ലപ്പെട്ട 26 മാവോയിസ്റ്റുകളെ കൂടാതെ, കാങ്കറില്‍ സംസ്ഥാന പോലീസിലെ അതിര്‍ത്തി സുരക്ഷാ സേനയും ജില്ലാ റിസര്‍വ് ഗാര്‍ഡുകളുടെയും സംയുക്ത സംഘം നടത്തിയ ആക്രമണത്തില്‍ നാല് മാവോയിസ്റ്റുകള്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
14 സ്ത്രീകള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട 30 മാവോയിസ്റ്റുകളില്‍ 18 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''ബിജാപൂരില്‍ കൊല്ലപ്പെട്ട 26 കേഡര്‍മാരില്‍ 18 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരുടെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാങ്കറില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളില്‍ ഒരാള്‍ പിഎല്‍ജിഎ കമ്പനി നമ്പര്‍ 5 ലെ പ്ലാറ്റൂണ്‍ കമാന്‍ഡറായ ലോകേഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്,'' ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പറഞ്ഞു.
ബിജാപൂരില്‍ കൊല്ലപ്പെട്ടവരില്‍ വെസ്റ്റ് ബസ്തര്‍ ഡിവിഷണല്‍ കമ്മിറ്റി അംഗം സിറ്റോയും ഉള്‍പ്പെടുന്നു. വനിതാ മാവോയിസ്റ്റിന്റെ തലയ്ക്ക് സര്‍ക്കാര്‍ 8 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് പ്ലാറ്റൂണ്‍ നമ്പര്‍ 13 ന്റെ കമാന്‍ഡറായ സിറ്റോയും ഭര്‍ത്താവ് ജിത്രുവും വര്‍ഷങ്ങളായി ഈ മേഖലയില്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു.
''കൊല്ലപ്പെട്ട കേഡറുകളില്‍ എട്ട് പേര്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞു, ഓരോരുത്തരുടെയും തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള തിരിച്ചറിഞ്ഞ കേഡര്‍മാര്‍ പ്ലാറ്റൂണ്‍ നമ്പര്‍ 13 ന്റെ ഭാഗമായിരുന്നു,'' സുന്ദര്‍രാജ് പറഞ്ഞു.
ഒരു എകെ-47 റൈഫിള്‍, എസ്എല്‍ആര്‍, ഇന്‍സാസ് റൈഫിള്‍, മൂന്ന് .303 റൈഫിളുകള്‍, ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ (ബിജിഎല്‍), മറ്റ് നിരവധി തോക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്