ഡൽഹി: ഇന്ത്യയിലേക്ക് വൻകിട ചൈനീസ് കമ്പനികളെ ആകർഷിക്കുന്നതിനായി 23 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് പദ്ധതി കേന്ദ്ര സർക്കാർ റദ്ദാക്കി.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി നാല് വർഷത്തിന് ശേഷമാണ് റദ്ദാക്കുന്നത്.
750 ഓളം കമ്പനികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഫോക്സ്കോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ പട്ടികയിലുണ്ട്.
ഉത്പാദനത്തിൽ കേന്ദ്രം നിശ്ചയിക്കുന്ന ടാർജറ്റ് സമയബന്ധിതമായി മീറ്റ് ചെയ്യുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം അടക്കമാണ് കേന്ദ്രസർക്കാർ ഈ പദ്ധതി വഴി വാഗ്ദാനം ചെയ്തിരുന്നത്.
ഇതിലൂടെ 2025 ആകുമ്പോഴേക്കും മാനുഫാക്ചറിങ് രംഗത്ത് 25% വളർച്ച നേടാനാകും എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
പദ്ധതി ആരംഭിച്ച ശേഷം രാജ്യത്ത് മാനുഫാക്ചറിങ് സെക്ടറിൽ ഉൽപാദനം 15.4 ശതമാനം വരെ പുറകിലോട്ട് പോയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്