വിദേശ രാജ്യങ്ങളില്‍ വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യന്‍ പൗരന്മാര്‍, 10,103 പേര്‍ വിചാരണ തടവുകാര്‍

MARCH 21, 2025, 9:53 PM

ന്യൂഡല്‍ഹി: എട്ടു വിദേശരാജ്യങ്ങളിലായി വധശിക്ഷകാത്ത് കഴിയുന്നത് 49 ഇന്ത്യന്‍ പൗരന്‍മാര്‍. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിചാരണ തടവുകാര്‍ ഉള്‍പ്പെടെ വിദേശ ജയിലുകളില്‍ 10,152 ഇന്ത്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധ ശിക്ഷ കാത്തുകഴിയുന്ന 25 ഇന്ത്യക്കാരും യുഎഇ ജയിലിലാണ്.

സൗദി അറേബ്യയില്‍ 11 ഉം മലേഷ്യയില്‍ ആറും കുവൈറ്റില്‍ മൂന്നും ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യ, ഖത്തര്‍, യുഎസ്, യെമന്‍ എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാരന്‍ വീതമാണ് വധശിക്ഷ അനുഭവിക്കുന്നത്.

vachakam
vachakam
vachakam

വിദേശ ജയിലുകളില്‍ ഉള്‍പ്പെടെ വിദേശരാജ്യത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.

വിദേശരാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരന്റെ അറസ്റ്റ് സംബന്ധിച്ച്‌ വിവരം ലഭിച്ചാല്‍ കോണ്‍സുലാര്‍ ആക്‌സസ് ഉറപ്പാക്കുന്നതിനും വ്യക്തിയുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും ഇന്ത്യന്‍ ഗവണ്‍മെന്റ് വിദേശ അധികാരികളുമായി ബന്ധപ്പെടാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam