തിരുവനന്തപുരം: തീരദേശപാതയിലൂടെയുള്ള തീവണ്ടി യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നു. കൊല്ലം ആലപ്പുഴ എറണാകുളം റൂട്ടിലോടുന്ന മെമു ട്രെയിനുകളില്‍ അധിക കോച്ച് അനുവദിക്കാൻ (Memu New Coaches) ഇന്ത്യൻ റെയില്‍വേ.
കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകള്‍കൂടി അനുവദിക്കുമെന്നാണ് ഇന്ത്യൻ റെയില്‍വേ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ എന്നീ മെമു സർവീസില്‍ 12 റേക്കുകളാണ് നിലവിലുള്ളത്.
പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്ബോള്‍ ഇത് 16 ആയി മാറും. ഇതോടെ യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുക.
റെയില്‍വേ മന്ത്രിയും റെയില്‍വേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. തീരദേശപാതയിലെ യാത്രാദുരിതവും മെമുവിലെ തിരക്കും കെ സി വേണുഗോപാല്‍ എംപി റെയില്‍വേ ബോർഡിന് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ദിവസേന ഏറ്റവും കൂടുതല്‍ യാത്രക്കാർ ആശ്രയിക്കുന്ന സർവീസാണ് ആലപ്പുഴ റൂട്ടിലോടുന്ന മെമു.
രാവിലെ 7.25 ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമുവില്‍ ദിവസേന നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. വൈകുന്നേരങ്ങളിലും തിങ്ങിഞ്ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥാണ് ഉണ്ടാകാറുള്ളത്. റേക്കുകളുടെ കുറവാണ് അനിയന്ത്രിതമായ തിരക്കിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്