ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടി: യുവതി അറസ്റ്റിലായി

MARCH 27, 2025, 8:36 PM

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 

പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സ്വദേശി കിരൺകുമാറില്‍  നിന്നുമാണ് യുവതി പണം തട്ടിയത്. 

vachakam
vachakam
vachakam

എട്ടുമാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കിരണ്‍ കുമാര്‍ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മൂന്നു വർഷം  അഹമ്മദാബാദിലും ബാംഗ്ലൂരിലുമായി ഒളിവിൽ കഴിയുകയായിരുന്നു പണം തട്ടിയ ഹരിത. ഇവര്‍ കൊച്ചിയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam