തിരുവനന്തപുരം: എംഡിഎംഎ യുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ കരമനയിൽ യുവാവ് പൊലീസ് പിടിയിൽ.
വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
2.08 ഗ്രാം എംഡിഎംഎയാണ് ജസീമിൽ നിന്ന് പിടിച്ചെടുത്തത്. എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി.
ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്