തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ.
ശനിയാഴ്ച വൈകിട്ട് തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവിൽ കക്കാട് സ്വദേശി വിനോദിനെയാണ് (35) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ ഹോസ്റ്റലിന് സമീപം നിന്ന് അതുവഴി വന്നവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന് ഹോസ്റ്റലിൽ നിന്ന് പരാതി വന്നതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഭാര്യയും മക്കളുമൊക്കെയുള്ള ആളാണെന്നും മാനസിക പ്രശ്നമുള്ളതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്