മുംബൈ: മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊങ്കണ്‍ റെയില്‍വേ കോർപറേഷനെ ഇന്ത്യൻ റെയില്‍വേയില്‍ ലയിപ്പിക്കുന്നു.
ഭാവി പദ്ധതികള്‍ക്കായുള്ള ഫണ്ടിന്റെ അഭാവംമൂലം, കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരമാണ് നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചതാണ് ഈ കാര്യം.
1998ലാണ് കൊങ്കണ്‍ റെയില്‍വേ നിലവില്‍വന്നത്. റെയില്‍വേ മാൻ ഇ. ശ്രീധരനാണ് കൊങ്കൻ കോർപറേഷന്റെ ആദ്യ ചെയർമാൻ.
നിരവധി തുരങ്കപാതകള്‍കൊണ്ടും മലകളെ കൂട്ടിമുട്ടിക്കുന്ന റെയില്‍വേ പാലംകൊണ്ടും പ്രസിദ്ധമാണ് കൊങ്കണ്‍ റെയില്‍ പാത.
മഹാരാഷ്ട്രയിലെ റോഹയില്‍നിന്ന് തുടങ്ങി കർണാടകയിലെ ടോക്കൂറില്‍ അവസാനിക്കുന്നതാണ് (741 കിലോമീറ്റർ) കൊങ്കണ്‍ പാത. കേരളം, മംഗലാപുരം, ഗോവ എന്നിവിടങ്ങളിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാൻ ഈ പാത സഹായിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്