ന്യൂഡല്‍ഹി: രാജ്യത്ത് പ്രവർത്തനമാരംഭിക്കാൻ അനുമതി കാത്തിരിക്കുന്ന എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് മേല്‍ സ്പെക്‌ട്രം നികുതി (എസ്.യു.സി -സ്പെക്‌ട്രം യൂസേജ് ചാർജ് ) ചുമത്തിയേക്കും.
2022ല്‍ റിലയൻസ് ജിയോ, എയർടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെറസ്ട്രിയല്‍ നെറ്റ്‌വർക്ക് ദാതാക്കളില്‍നിന്ന് ഈ വിഭാഗത്തില്‍ നികുതി ഈടാക്കുന്നത് നിർത്തിയിരുന്നു.
നിലവില്‍ സേവനങ്ങള്‍ നിയന്ത്രിക്കാനും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും സംവിധാനങ്ങള്‍ ഒരുക്കണമെന്നതടക്കം നിബന്ധനകള്‍ കേന്ദ്രം സ്റ്റാർലിങ്കുമായി ചർച്ച ചെയ്തുവരികയാണ്.
2023 ഡിസംബറില്‍ പാസാക്കിയ പുതിയ ടെലികോം നിയമത്തിന് അനുസൃതമായി, ലേലമൊഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് അലോക്കേഷൻ വഴിയാണ് സ്റ്റാർലിങ്കിന് അനുമതി നല്‍കുന്നത്. ഇതോടെ, രാജ്യത്തുനിന്നുള്ള മൊത്ത വരുമാനത്തില്‍ മൂന്ന് ശതമാനമോ അധികമോ സ്പെക്‌ട്രം ഉപയോഗചാർജ് ആയി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ എല്ലാ ടെലികോം കമ്ബനികളും നല്‍കേണ്ട എട്ടുശതമാനം ലൈസൻസ് ഫീസിന് പുറമെ സാറ്റ്കോം സേവനദാതാക്കള്‍ മൂന്നുശതമാനമോ അതിലധികമോ നികുതി നല്‍കേണ്ടിവരും. പുതിയ നികുതി ബാധ്യത വരുന്നതോടെ രാജ്യത്ത് സ്റ്റാർലിങ്ക് അടക്കം സാറ്റ്കോം സേവനങ്ങളുടെ ചെലവ് ഉയരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്