പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി.
പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുക, പൈജാമയുടെ ചരട് വലിച്ച് പൊട്ടിക്കുക തുടങ്ങിയവയ്ക്ക് ബലാത്സംഗക്കുറ്റം ചുമത്താനാകില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഐപിസി 376 (ബലാത്സംഗ ശ്രമം) വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ സമൻസ് അയച്ച കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ രണ്ട് പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.
പ്രോസിക്യൂഷൻ കേസ് പ്രകാരം, 2021ൽ പ്രതികളായ പവനും ആകാശും 11 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഇരയുടെ മാറിടത്തിൽ സ്പർശിക്കുകയും, അവരിൽ ഒരാളായ ആകാശ് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അതിനിടയിൽ, വഴിയാത്രക്കാരും മറ്റുള്ളരും ഇടപെട്ടു. അതോടെ, പ്രതികൾ ഇരയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസ് ഐപിസി 354, 354(ബി) വകുപ്പുകളുടെയും പോക്സോ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളുടെയും പരിധിക്കപ്പുറത്തേക്ക് പോകുന്നില്ലെന്നും വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്