റായ്പൂര്‍: ഛത്തീസ്ഗഡില്‍ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂര്‍, കാങ്കര്‍ ജില്ലകളിലാണ് സൈനിക നടപടി ഉണ്ടായത്. ഛത്തീസ്ഗഡ് ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഒരു ജവാനും വീരമൃത്യു വരിച്ചു.
ഗംഗലൂരിലെ ബിജാപൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ ഇടതൂര്‍ന്ന വനപ്രദേശത്ത് നടന്ന ആദ്യത്തെ ഏറ്റുമുട്ടലില്‍ പതിനെട്ട് നക്‌സലൈറ്റുകളും ഒരു പോലീസ് ജവാനും കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പുണ്ടായി.
ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഇതുവരെ 18 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബിജാപൂര്‍ പോലീസ് സ്ഥിരീകരിച്ചു. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ വലിയൊരു ശേഖരം പിടിച്ചെടുത്തു.
ഡിആര്‍ജി, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) എന്നിവയടങ്ങുന്ന സംയുക്ത സംഘമാണ് നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശേഷിക്കുന്ന നക്‌സല്‍ സാന്നിധ്യം കണ്ടെത്തുന്നതിനും കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
കാങ്കര്‍ ജില്ലയിലെ ഛോട്ടെബെതിയയിലെ കൊറോസ്‌കോഡോ ഗ്രാമത്തിന് സമീപമാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയുണ്ടായ വെടിവയ്പ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന കോമ്പിംഗ് ഓപ്പറേഷന്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്