സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ചു

MARCH 20, 2025, 10:14 AM

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്ക് ആശ്വാസം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 

ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.  

അതേസമയം പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിന്‍വലിക്കാം. ഇതിനുള്ള ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. 2023 ലാണ് കുടിശ്ശിക പിൻവലിക്കുന്നത് ധനവകുപ്പ് തടഞ്ഞത്. 

vachakam
vachakam
vachakam

2019 ലെയും 2020ലെയും ആയി 16 ശതമാനം ഡിഎ ആണ് 2021ൽ പിഎഫിൽ ലയിപ്പിച്ചത്. 2021 ലാണ് തുക പിഎഫിൽ ലയിപ്പിക്കാനും നാലു വര്‍ഷത്തിന് ശേഷം പിന്‍വലിക്കാൻ അനുവദിച്ചും ഉത്തരവ് ഇറക്കിയത്. എന്നാൽ 2023ൽ കുടിശ്ശിക പിന്‍വലിക്കുന്നത് തടയുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam