കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) ലഖ്നൗ സൂപ്പര്‍ ജയന്റ്സും (എല്‍എസ്ജി) തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മത്സരം സുരക്ഷാ കാരണങ്ങളാല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹാട്ടിയിലേക്ക് മാറ്റും. ഏപ്രില്‍ 6 ന് നടക്കേണ്ടിയിരുന്ന മത്സരം, രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത പോലീസ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റുന്നത്. ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്ന് വേദി മാറ്റത്തിന് ബിസിസിഐ അംഗീകാരം നല്‍കി.
മാര്‍ച്ച് 26 നും 30 നും ഗുവാഹാട്ടിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നു. പുതിയ മാറ്റത്തോടെ ഗുവാഹാട്ടിയില്‍ നടക്കുന്ന ഐപിഎല്‍ മല്‍സരങ്ങളുടെ എണ്ണം മൂന്നായി ഉയരും. ഐപിഎല്‍ 2025 സീസണില്‍ 74 മത്സരങ്ങളാണുണ്ടാവുക.
രാമനവമി ആഘോഷങ്ങള്‍ കാരണം കൊല്‍ക്കത്തയില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ പുനഃക്രമീകരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത പോലീസിന്റെ സമാനമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഏപ്രില്‍ 17 ല്‍ നിന്ന് 16 ലേക്ക് കെകെആറിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഹോം മത്സരം മാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്