ചണ്ഡീഗഢ്: ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ശംഭു, ഖനൗരി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പഞ്ചാബ് പോലീസ് ബുധനാഴ്ച ഒഴിപ്പിക്കാന്‍ തുടങ്ങി. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങുന്നതിനിടെ സര്‍വാന്‍ സിംഗ് പാന്ഥേര്‍, ജഗ്ജിത് സിംഗ് ദല്ലേവാള്‍ എന്നിവരുള്‍പ്പെടെ നിരവധി കര്‍ഷക നേതാക്കളെ മൊഹാലിയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ടെന്റുകളും മറ്റും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തു.
ഡിഐജി (പട്യാല റേഞ്ച്) മന്‍ദീപ് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തില്‍ ഏകദേശം 3,000 ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ഖനൗരി അതിര്‍ത്തി പോയിന്റില്‍ ഉണ്ടായിരുന്നു. വന്‍ പൊലീസ് സംഘം ശംഭു അതിര്‍ത്തിയിലും എത്തി. പൊലീസുമായി ഏറ്റുമുട്ടിയ 200 ലധികം കര്‍ഷകരെ ഖനൗരിയില്‍ കസ്റ്റഡിയിലെടുത്തു. ശംഭുവില്‍ 100 പോരും പിടിയിലായി.
2024 ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ഖനൗരി, ശംഭു അതിര്‍ത്തി ഉപരോധിക്കുകയാണ്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഉറപ്പ് നല്‍കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍-പൊളിറ്റിക്കല്‍), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു (ശംഭു-അംബാല), ഖനൗരി (സംഗ്രൂര്‍-ജിന്ദ്) അതിര്‍ത്തികളില്‍ തമ്പടിച്ചത്. രണ്ട് ഹൈവേകളും ദീര്‍ഘകാലം അടച്ചിട്ടതിനാല്‍ വ്യവസായങ്ങളും ബിസിനസുകളും വളരെയധികം തകര്‍ന്നെന്ന് പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു.
ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്