അബ്ദുൾ പുന്നയൂർക്കുളവും നിധിനും ലഹരിക്കെതിരെ ക്ലാസ്സ് നടത്തി

MARCH 19, 2025, 12:56 PM

കുട്ടികളിലും യുവജനങ്ങളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ, പുന്നയൂർക്കുളം GMLP സ്‌കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. മുനക്കടവ് കോസ്റ്റൽ സ്‌റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ നിധിൻ കെ.എന്നും കൗൺസിലർ അബ്ദുൾ പുന്നയൂർക്കുളവും ക്ലാസ്സിന് നേതൃത്വം നൽകി. 

ലഹരിയിലേക്ക് കുട്ടികൾ എത്തിപ്പെടുന്ന വഴികളും ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനളള മാർഗ്ഗങ്ങളും, അപരിചിതരിൽ നിന്ന് കുട്ടികൾ ഒന്നും വാങ്ങരുതെന്നും ക്ലാസ്സിൽ വിശദീകരിച്ചു.


vachakam
vachakam
vachakam

പി.ടി.എ പ്രസിഡന്റ് തസ്‌നി കെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ സംരക്ഷണ സമിതി ട്രഷറർ ശിവദാസൻ, ടോമി എസ് തലക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഫസലുറഹ്മാൻ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കമറു കെ.ടി.നന്ദിയും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam