തൃശൂർ കോർപ്പറേഷൻ മാർച്ച് 25 ന് മാലിന്യ മുക്ത പ്രഖ്യാപനം നടത്തുവാൻ പോകാണല്ലോ?
കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒരു വർഷത്തെ മാലിന്യ ശേഖരണ കലണ്ടർ ഉണ്ടാക്കണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിട്ടും പഞ്ചായത്തുകൾ പോലും തയ്യാറാക്കിയിട്ടുള്ള പാഴ് വസ്തു ശേഖരണ കലണ്ടർ പോലുമില്ലാതെയാണ് തൃശൂർ കോർപ്പറേഷന്റെ ഈ പ്രഖ്യാപന പ്രഹസനം.
ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ കൗൺസിലർ എ.കെ.സുരേഷ് കമ്മറ്റിയിൽ പല തവണ ചർച്ച നടത്തിയിട്ടും ഒന്നും നടന്നിട്ടില്ലെന്നും ആരോപിച്ചു. നിലവിൽ പ്ലാസ്റ്റിക്ക്, ഫുഡ് വേസ്റ്റ് മാത്രമാണ് ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നത്.
എത്രയും പെട്ടെന്ന് കലണ്ടർ പുറത്തിറക്കണമെന്നും, ഇ വേസ്റ്റ് ഉൾപ്പെടെ മറ്റു ഖര മാലിന്യങ്ങളും ജനങ്ങളിൽ നിന്നും സ്വീകരണിക്കണമെന്നും കൗൺസിലർ എ.കെ.സുരേഷ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്