പുനെ: പുനെയ്ക്ക് സമീപം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മിനി ബസിന് തീപിടിച്ച് നാല് ജീവനക്കാര്‍ വെന്തുമരിച്ച സംഭവം അട്ടിമറിയെന്ന് പൊലീസ്. കമ്പനിയുമായി അസ്വാരസ്യത്തിലായിരുന്ന ബസ് ഡ്രൈവര്‍ പ്രതികാരത്തിന്റെ ഭാഗമായി ബസിന് തീവെച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി ജനാര്‍ദന്‍ ഹംബര്‍ദേക്കറും കമ്പനി ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നതായും, കമ്പനി ശമ്പളം വെട്ടിക്കുറച്ചതില്‍ അസ്വസ്ഥനായിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'തീപിടിത്തം അപകടമല്ല, അട്ടിമറിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി,' പിംപ്രി ചിഞ്ച്വാഡ് പോലീസിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശാല്‍ ഗെയ്ക്വാദ് പറഞ്ഞു.
ബുധനാഴ്ച രാവിലെ പുനെ നഗരത്തിനടുത്തുള്ള ഹിഞ്ചവാഡി പ്രദേശത്താണ് സംഭവം നടന്നത്. വ്യോമ ഗ്രാഫിക്സിന്റെ ഉടമസ്ഥതയിലുള്ളതും 14 ജീവനക്കാരെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതുമായ ബസിനാണ് തീപിടിച്ചത്.
പ്രതി വലിയ തീപിടുത്തമുണ്ടാക്കുന്ന ബെന്‍സീന്‍ വാങ്ങി ബസില്‍ വെച്ചിരുന്നു. ടോണറുകള്‍ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു തുണിയും ബസില്‍ സൂക്ഷിച്ചിരുന്നു. വ്യാഴാഴ്ച, ബസ് ഹിഞ്ചവാഡിക്ക് സമീപം എത്തിയപ്പോള്‍, തീപ്പെട്ടി കത്തിച്ച് തുണി കത്തിക്കുകയായിരുന്നു. ഇതോടെ തീ ആളിപ്പടര്‍ന്നു.
ഹംബര്‍ദേക്കര്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടി. ബസ് ഡ്രൈവറില്ലാതെ ഏകദേശം 100 മീറ്റര്‍ മുന്നോട്ട് പോയി നിന്നു. ഏതാനും ജീവനക്കാര്‍ മുമ്പിലൂടെ രക്ഷപെട്ടു. ബസില്‍ കുടുങ്ങിയ നാലുപേര്‍ വെന്തുമരിച്ചു.
പൊള്ളലേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്