ചെന്നൈ: ചെന്നൈയിലെ വെസ്റ്റ് മാമ്പലത്തുള്ള രാമകൃഷ്ണപുരം ഫസ്റ്റ് സ്ട്രീറ്റിന് ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന രവിചന്ദ്രന്‍ അശ്വിന്റെ പേര് നല്‍കും. നിലവില്‍ അശ്വിന്‍ ഈ റോഡിന് സമീപമാണ് താമസിക്കുന്നത്. ഗ്രേറ്റര്‍ ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ജിസിസി) ക്രിക്കറ്റ് താരത്തെ ആദരിക്കാന്‍ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത്. ഔദ്യോഗിക പുനര്‍നാമകരണ ചടങ്ങ് ഉടന്‍ നടക്കും.
രവിചന്ദ്രന്‍ അശ്വിന്റെ ഉടമസ്ഥതയിലുള്ള കാരം ബോള്‍ ഇവന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് പേരുമാറ്റല്‍ നിര്‍ദ്ദേശം ജിസിസിക്ക് സമര്‍പ്പിച്ചത്. ആര്യ ഗൗഡ റോഡിന്റെയോ രാമകൃഷ്ണപുരം ഫസ്റ്റ് സ്ട്രീറ്റിന്റെയോ പേര് മാറ്റാന്‍ കമ്പനി നിര്‍ദ്ദേശിച്ചിരുന്നു. ജിസിസി ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും റോഡ് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഒരാളാണ് അശ്വിന്‍. ഇന്ത്യയ്ക്കായി 106 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും 65 ടി20 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും, ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അശ്വിന്‍ കളിക്കളത്തിലിറങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്