ചെറുതോണി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയതായി റിപ്പോർട്ട്. തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്സൺ ആണ് അറസ്റ്റിലായത് എന്നാണ് ലഭിക്കുന്ന വിവരം.
ഇയാളെ അറസ്റ്റിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു. 2023ൽ ഇടുക്കി മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച് താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
അതേസമയം പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയ രഞ്ജിത്, ഇവർ വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായത് എന്നും പരാതിയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്