മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചതിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ.
തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. വിഷയം കോടതിയിൽ പോകട്ടെ. ഞാൻ നിയമപരമായി പോരാടും. രാജ്യത്തിന്റെ പുരോഗതിക്കായുള്ള എന്റെ പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് വർഷമായി എന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദിശയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ച നടപടി രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രാ മുൻമന്ത്രി കൂടിയായ ആദിത്യ താക്കറെയുടെ പ്രതികരണം.
2020-ലാണ് മുംബൈയിലെ ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് ദിശ മരിക്കുന്നത്. സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സുശാന്ത് സിങ് രജ്പുത്തിനെ സ്വന്തം അപ്പാർട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ദിശയുടെ പിതാവ് സതീഷ് സാലിയൻ ഒരു ടെലിവിഷൻ അഭിമുഖത്തില്‍ നടത്തിയ പരാമർശങ്ങളാണ് സംഭവം വീണ്ടും മാധ്യമ ശ്രദ്ധയിലെത്തിച്ചത്. പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുംബൈ ഹൈക്കോടതിയെ സമീപിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ കൂടിയായ ആദിത്യ താക്കറെയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ദിശയുടെ പിതാവിന്റെ ആവശ്യം എന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്