ന്യൂഡെല്‍ഹി: 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള താല്‍പ്പര്യം അറിയിച്ച് ഇന്ത്യ. ഗുജറാത്തിലെ അഹമ്മദാബാദാണ് വേദിയായി നല്‍കിയിരിക്കുന്നത്. 2036 ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതിനാല്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്.
2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കത്ത് സമര്‍പ്പിച്ചു. ഇന്ത്യ അവസാനമായി ഒരു പ്രധാന കായിക പരിപാടിക്ക് ആതിഥേയത്വം വഹിച്ചത് 2010 ലാണ്, അത് ഡെല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു.
അടുത്തിടെ, കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയും 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ബിഡ് ചെയ്യാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നു.
2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കിയ എല്ലാ ഇനങ്ങളും 2030 ലും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നിരുന്നാലും, ആ നിര്‍ദ്ദേശം സിജിഎഫ് നിരസിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന് സമീപകാലത്ത് ആതിഥേയരെ കണ്ടെത്താന്‍ പ്രയാസമായിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ചെലവ് കാരണം ആതിഥേയരായ ഓസ്ട്രേലിയയിലെ വിക്ടോറിയ പിന്മാറിയതോടെ വരാനിരിക്കുന്ന പതിപ്പിന്റെ വിധിയും അപകടത്തിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്