'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി'; സിപിഐ നേതാവ് കെ ഇ ഇസ്മയിലിന്റെ സസ്‌പെന്‍ഷന്‍ സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

MARCH 20, 2025, 8:55 AM

തിരുവനന്തപുരം: സിപിഐ നേതാവ് കെ ഇ ഇസ്മയിലിന്റെ സസ്‌പെന്‍ഷന്‍ സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. കെ ഇ ഇസ്മയിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുവെന്നും ആണ് ബിനോയ് വിശ്വം പറഞ്ഞത്. 

അതേസമയം ഇതില്‍ കൂടുതല്‍ ചര്‍ച്ചയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എന്നാൽ സസ്‌പെന്‍ഷന്‍ വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പ്രതികരണം. ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ വിളിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam