വെെക്കത്ത് വീടിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു പോലീസ്

MARCH 20, 2025, 6:24 AM

കോട്ടയം: വെെക്കത്ത് വീടിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 12 ദിവസമായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം മൃതദേഹം ആരുടെതാണെന്ന് ഇതുവരെ തിരിച്ചരിഞ്ഞിട്ടില്ല. വിജയകുമാർ - ഗീത ദമ്പതികളുടെ വീടാണിത്. ഇവർ മകളുടെ വീട്ടിലായിരുന്നു. ഇന്ന് തിരികെ എത്തിയപ്പോഴാണ് വീടിന്റെ തിണ്ണയിൽ കിടക്കുന്ന രീതിയിൽ  അഴുകിയ മൃതദേഹം കണ്ടെത്തിയത്.

ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് വീട് ഉള്ളത്. അതിനാൽ ഇവിടെ നിന്ന് മറ്റ് ദുർഗന്ധങ്ങൾ പുറത്തുവന്നിരുന്നില്ല. വിജയകുമാറിന്റെ മകനും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു. 

vachakam
vachakam
vachakam

എന്നാൽ ഈ മൃതദേഹം മകന്റെതാണോ എന്ന തരത്തിലുള്ള അന്വേഷണവും നടത്തുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ ലഭിക്കുവെന്ന് പൊലീസ് അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam