അനിയന്ത്രിതമായി അടിഞ്ഞ മണൽ നീക്കം ചെയ്യും; സർക്കാർ ഉറപ്പിൽ സമരം അവസാനിപ്പിച്ച് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ

MARCH 20, 2025, 5:21 AM

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. പ്രദേശത്ത് അനിയന്ത്രിതമായി അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന സർക്കാർ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.  

ഡ്രഡ്ജർ എത്തിച്ച് നാല് ദിവസത്തിനുള്ളിൽ മണൽ നീക്കം ആരംഭിക്കുമെന്ന് ഫിഷറീസ് സ്പെഷ്യൽ സെക്രട്ടറി ഉറപ്പു നൽകി. വാക്ക് പാലിക്കപ്പെട്ടില്ലെങ്കിൽ മുതലപ്പൊഴി മുതൽ സെക്രട്ടറിയേറ്റ് വരെ റോഡ് ഉപരോധിക്കുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.

മുതലപ്പൊഴി അഴിമുഖത്ത് വലിയ രീതിയിൽ മണൽ അടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇറങ്ങാൻ കഴിയാതെയായി. 

vachakam
vachakam
vachakam

മണൽ നീക്കൽ നടപടി വൈകിയതോടെയാണ് മുതലപ്പൊഴി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. 

മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി മുതലപ്പൊഴിയിലെത്തി സമരക്കാരുമായി ചർച്ച നടത്തി. ആദ്യം ചേറ്റുവയിൽ നിന്നും പിന്നീട് തൂത്തുക്കുടി നിന്നും ഡ്രഡ്ജർ എത്തിക്കും. നാല് ദിവസത്തിനുള്ളിൽ മണൽ നീക്കം ആരംഭിക്കാമെന്നും സ്പെഷ്യൽ സെക്രട്ടറിയുടെ ഉറപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam