സോഷ്യൽ സെക്യൂരിറ്റി, ഭരണകൂടത്തിന്റെ പുതിയ ഐഡന്റിറ്റി പരിശോധനാ നിയമങ്ങൾ;  ശക്തമായ എതിർപ്പുമായി നിയമനിർമ്മാതാക്കളും, അവകാശ സംരക്ഷണ സംഘങ്ങളും

MARCH 19, 2025, 9:37 PM

അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി ഭരണകൂടം (SSA) പുതിയ ഐഡന്റിറ്റി പരിശോധനാ നിയമങ്ങൾ നടപ്പാക്കാൻ പോകുന്നതിനെതിരെ നിയമനിർമ്മാതാക്കളും, അവകാശ സംരക്ഷണ സംഘങ്ങളും, പൗരന്മാരും ശക്തമായി പ്രതികരിച്ചിരിക്കുന്നു. ഈ നിയമങ്ങൾ വലിയൊരു വിഭാഗം പെൻഷൻ നേടുന്നവർക്ക് തടസ്സമാകുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

പുതിയ നയത്തിലെ മാറ്റങ്ങൾ എന്താണെന്ന് നോക്കാം

  • 2025 മാർച്ച് 31 മുതൽ, SSA ഓൺലൈൻ സേവനം (my Social Security) വഴി ഐഡന്റിറ്റി സ്ഥിരീകരിക്കാൻ കഴിയാത്തവർ SSA ഫീൽഡ് ഓഫീസുകളിൽ നേരിട്ടെത്തി പരിശോധന നടത്തേണ്ടി വരും.
  • SSA ഫീൽഡ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനൊപ്പം, ഈ പുതിയ നിയമം നടപ്പാക്കാൻ പോകുന്നതു വലിയ ആശങ്കകളാണ് ഉയർത്തുന്നത്.
  • വയോധികർ, ഇന്റർനെറ്റ് ആക്സസ് ഇല്ലാത്തവർ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ, കുട്ടികളുടെ കുടുംബങ്ങൾ എന്നിവരെ ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കും.

എന്തുകൊണ്ടാണ് SSA ഈ മാറ്റം കൊണ്ടുവന്നത്?

vachakam
vachakam
vachakam

  • SSA വർഷംതോറും $100 മില്യൺ തട്ടിപ്പുകൾ നേരിടുന്നുവെന്നാണ് ഭരണകൂടം പറയുന്നത്.
  • അമേരിക്കയിൽ ഓരോ വർഷവും നിരവധി തട്ടിപ്പുകൾ സംഭവിക്കുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാനാണിതെന്നും ആണ് SSA അധികൃതനായ ലെലാന്റ് ഡുഡെക് ചൂണ്ടിക്കാട്ടിയത്.
  • സോഷ്യൽ സെക്യൂരിറ്റി തട്ടിപ്പുകൾ വ്യാപകമാണെന്നും, ഈ മാറ്റം തട്ടിപ്പുകൾ തടയുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

അതേസമയം 47 SSA ഓഫീസുകൾ അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 26 ഓഫിസുകൾ ഈ വർഷം തന്നെ അടയ്ക്കും, ചിലത് അടുത്ത മാസം തന്നെ. SSA തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതിയുമുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതുമൂലം സേവനങ്ങളിൽ വലിയ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പ്രതിപക്ഷവും ഗവർണർമാരും SSA-യെ വിമർശിക്കുന്നുണ്ട്. 62 ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ SSA കമ്മീഷണർ ലെലാൻഡ് ഡുഡെക്കിനെതിരെ കത്ത് അയച്ചു. SSAയുടെ ഈ പുതിയ മാർഗനിർദ്ദേശം പരുക്കൻ തീരുമാനമെന്നും, ഇത് ഗ്രാമീണ മേഖലകളിലേക്കുള്ള പെൻഷൻ ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നുമാണ് അവരുടെ അഭിപ്രായം.

അതേസമയം SSA ഓഫിസുകൾ അടയ്ക്കുന്ന നീക്കത്തിനുപിന്നിൽ, സർക്കാർ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുന്ന എലോൺ മസ്കിന്റെ പങ്ക് ഉണ്ടെന്ന ആരോപണമുണ്ട്. മസ്ക് SSAയെ പൊളിച്ചുനീക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam