ജയ്പൂര്‍: 2025 ലെ ഐപിഎല്‍ ലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ബാറ്റര്‍ റിയാന്‍ പരാഗിനെ നിയമിച്ചതായി ഫ്രാഞ്ചൈസി വ്യാഴാഴ്ച പ്രഖ്യാപിച്ചു. പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതുവരെ ടീമിനെ നയിക്കുന്നില്ലെന്ന് സഞ്ജു സാംസണ്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ബാറ്റ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വിക്കറ്റ് കീപ്പിംഗിന് സഞ്ജുവിന് അനുമതി നല്‍കിയിട്ടില്ല.
ടീം മീറ്റിംഗില്‍ സഞ്ജു പരാഗിനെ നായകനായി പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ പങ്കിട്ടുകൊണ്ട് റോയല്‍സ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രഖ്യാപനം സ്ഥിരീകരിച്ചു.
''അപ്ഡേറ്റ്: ബാറ്റ്‌സ്മാനായി സഞ്ജു ഞങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ കളിക്കും, ഈ മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ റിയാന്‍ മുന്നോട്ട് വരും!'' റോയല്‍സ് എക്‌സില്‍ എഴുതി.
2019 ല്‍ ഇതേ ഫ്രാഞ്ചൈസിയില്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് റിയാന്‍ പരാഗ് റോയല്‍സിനെ നയിക്കുന്നത്. അസമില്‍ നിന്നുള്ള വലംകൈയ്യന്‍ ബാറ്റര്‍ ആദ്യ അഞ്ച് സീസണുകളില്‍ ബാറ്റിംഗിലെ മോശം പ്രകടനത്തിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു; എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ലീഗിലെ മികച്ച പ്രകടനക്കാരില്‍ ഒരാളായി ഉയര്‍ന്നു.
ഫ്രാഞ്ചൈസിക്ക് വേണ്ടി 16 മത്സരങ്ങളില്‍ നിന്ന് 150 (149.3) എന്ന സ്‌ട്രൈക്ക് റേറ്റില്‍ 573 റണ്‍സ് അദ്ദേഹം കഴിഞ്ഞ ഐപിഎലില്‍ നേടി.
കഴിഞ്ഞ മാസം സഞ്ജുവിന് വിരലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഈ ആഴ്ച ആദ്യം സാംസണ്‍ ടീമിനൊപ്പം ചേര്‍ന്നു. തിങ്കളാഴ്ച റോയല്‍സിന്റെ ആദ്യ പരിശീലന സെഷനിലും സഞ്ജു പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്