ന്യൂയോർക്ക്: അമേരിക്കയിൽ ഗവേഷകനായ ഇന്ത്യക്കാരനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ജോർജ്‍ടൗൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സുരിയെയാണ് വിർജീനിയയിലെ വീടിന് മുന്നിൽ നിന്ന് മാസ്ക് ധരിച്ച ഉദ്യോഗസ്ഥർ പിടികൂടി കൊണ്ടുപോയത് എന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാത്രിയായിരുന്നു നടപടിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
അതേസമയം ബദർ ഖാൻ സുരിയെ നാടുകടത്തുമെന്നാണ് അധികൃതർ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ, തങ്ങൾ ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പിൽ നിന്ന് എത്തിയതാണെന്നും സർക്കാർ താങ്കളുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ആണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ ബദർ ഖാൻ സുരി ഹമാസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്